ഭോപ്പാല്‍: വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ഫോര്‍വേഡിന്റെ പേരില്‍ പോലീസിന്റെ പിടിയിലായ വിദ്യാര്‍ഥിയായ അഡ്്മിന്‍ അഞ്ചു മാസമായി ജെയിലില്‍. മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലെ ബി.എസ്.സി വിദ്യാര്‍ഥിയായ ജുനൈദ് ഖാന്‍ (21) ആണ് തടവില്‍ കഴിയുന്നത്.ജുനൈദ് അഡ്്മിനായ ഗ്രൂപ്പില്‍ ദേശവിരുദ്ധമായ മെസേജ് ഫോര്‍വേഡ് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഫെബ്രുവരിയില്‍ അറസ്റ്റിലായത്. ഫോര്‍വേഡ് ചെയ്തത് ജുനൈദ് അല്ലെങ്കിലും അഡ്്മിന് ഉത്തരവാദിത്വമുള്ളതിനാല്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഗ്രൂപ്പിലെ സഹഅഡ്്മിനായിരുന്ന മറ്റൊരു വിദ്യാര്‍ഥിയാണ് മെസേജ് ഫോര്‍വേഡ് ചെയ്തതെന്നും എന്നാല്‍ അയാള്‍ പിന്നീട് ഗ്രൂപ്പ് വിട്ടു പോകുകയായിരുന്നെന്നും ജുനൈദിന്റെ മാതാപിതാക്കള്‍ പോലിസിനോട് പറഞ്ഞെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തില്‍ ജുനൈദാണ് കുറ്റവാളിയെന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നത്.
