ന്യൂഡല്‍ഹി : സുനന്ദ പുഷ്കര്‍ കേസില്‍ കുറ്റാരോപിതനായ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന് വിദേശത്തേക്ക് പോകാന്‍ കോടതി അനുമതി നല്കി . ഡല്‍ഹി പട്യാല കോടതിയാണ് അനുമതി നല്‍കിയിരിക്കുന്നത്.
യാത്രയ്ക്ക് മുന്നോടിയായി ഫ്ലൈറ്റ് ഡാറ്റാ റെക്കോര്‍ഡും 2 ലക്ഷം രൂപയും കോടതിയില്‍ ഹാജരാക്കാന്‍ തരൂരിനോട് കോടതി ആവശ്യപ്പെട്ടു . ഇവ തരൂര്‍ തിരിച്ചു വന്നതിനു ശേഷം തിരികെ നല്‍കുമെന്നും കോടതി അറിയിച്ചു. നേരത്തെ തരൂരിന് അനുവാദമില്ലാതെ വിദേശ യാത്ര നടത്താന്‍ പാടില്ല എന്ന് കോടതി പറഞ്ഞിരുന്നു.
