ശ്രീനഗര്‍: ജമ്മുകാശ്മീരിലെ പാംപൂരില്‍ സര്‍ക്കാര്‍ കെട്ടിടത്തില്‍ ഒളിച്ചിരുന്ന് സി ആര്‍ പി എഫ് വാഹനവ്യൂഹത്തിന് നേരെ ഭാകരാക്രമണം. 16 സി ആര്‍ പി എഫ് ജവാന്‍മാര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ് . സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഇരുപതോളം ആളുകള്‍ കെട്ടിടത്തില്‍ കുടുങ്ങികിടക്കുന്നതായി റിപ്പോര്‍ട്ട്. സ്ഥലത്ത് സുരക്ഷാസേനയും ഭീകരവാദികളും തമ്മില്‍ ഏറ്റു മുട്ടല്‍ തുടരുകയാണ്.
സര്‍ക്കാര്‍ കെട്ടിടത്തില്‍ ഒളിച്ചിരുന്ന ഒന്നോ രണ്ടോ ഭീകരരാണ് ആക്രമണത്തിന് പിന്നില്‍. സ്ഥലത്ത് നിന്ന് പൊതുജനങ്ങളെ ഒഴിപ്പിച്ചു. ഈ മേഖലയിലൂടെയുളള ഗതാഗതവും നിരോധിച്ചു. ഭീകരര്‍ ഒളിച്ചിരിക്കുന്ന കെട്ടിടം സൈന്യവും
