തിരുവനന്തപുരം: മാധ്യമങ്ങളുടെ തളളിക്കയറ്റത്തില്‍ മുഖ്യമന്ത്രിക്ക് പറയാനുള്ളത് പറയാന്‍ കഴിയാതെ പോയതായി വെള്ളാപ്പള്ളി നടേശന്‍ .കുട്ടനാട് സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുഖ്യമന്ത്രിയെ ന്യായീകരിച്ചു സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശന്‍ .പ്രതിപക്ഷം ചര്‍ച്ചയില്‍ നിന്ന് മാറി നിന്നത് കുട്ടനാട്ടിലെ ജനങ്ങളോടുള്ള വഞ്ചനയാണ്.മുഖ്യമന്ത്രി ആലപ്പുഴയിലെത്തിയത് തന്നെ വലിയ കാര്യമാണ്. സുരക്ഷാ കാരണങ്ങളാലാണ് മുഖ്യമന്ത്രി കുട്ടനാട്ടിലെത്താത്തത്. ആലപ്പുഴക്കാരനല്ലേ മുഖ്യമന്ത്രിയെ കുത്താന്‍ ദില്ലിയില്‍ പോയതെന്നും വെള്ളാപ്പള്ളി ചോദിച്ചു.
ബിജെപിയിലെ വിഭാഗീയത അവസാനിപ്പിക്കാന്‍ ശ്രീധരന്‍പിള്ളക്ക് കഴിയുമോയെന്ന് ഉറപ്പില്ല.ദേശീയ അധ്യക്ഷന്‍ പരിഹരിക്കാന്‍ നോക്കിയിട്ട് പോലും നടക്കാത്ത കാര്യമാണത്.ലോകസഭാ തെരഞ്ഞെടുപ്പില്‍ എങ്ങനെ കൂട്ടിക്കിഴിച്ചാലും ബിജെപിക്ക് 11സീറ്റ് കിട്ടില്ല.അങ്ങനെ സംഭവിച്ചാല്‍ കാക്ക മലര്‍ന്ന് പറക്കും. ഒറ്റക്ക് ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ജയിപ്പിക്കാനുള്ള കഴിവ് ബിഡിജെഎസിനില്ലെങ്കിലും പലരെയും ജയിപ്പിക്കാനും തോല്‍പിക്കാനുമുള്ള ശേഷിയുണ്ട്. ചെങ്ങന്നൂരില്‍ അത് തെളിഞ്ഞെന്നും, സജി ചെറിയാന്റെ ഭൂരിപക്ഷം അത് തെളിയിച്ചുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
