ഡല്‍ഹി: കുമ്ബസാര രഹസ്യം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതികളായ വൈദികര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. കേസില്‍ ഒന്നും നാലും പ്രതികളായ എബ്രഹം വര്‍ഗീസ്, ജെയ്സ് കെ ജൊര്ജ്ജ് എന്നിവര്‍ നല്കിയ ജാമ്യാപേക്ഷയാണ് സുപ്രീം കോടതി തള്ളിയത്.
ഏത്രയും പെട്ടന്ന് പൊലീസില്‍ കീഴടങ്ങാന്‍ വൈദികര്‍ക്ക് സുപ്രീം കോടതി നിര്‍ദേശം നല്കി. കേസില്‍ വൈദികര്‍ക്ക് ജാമ്യമനുവദിച്ചാല്‍ തന്നെ ബ്ലാൿമെയില് ചെയ്യാന്‍ ശ്രമിച്ചേക്കുമെന്നും. അതിനാല്‍ ജാമ്യപേക്ഷയെ എതിര്‍ത്ത സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് അംഗീകരിക്കണമെന്നും ഇരയായ യുവതി സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
വൈദികര്‍ സ്വന്തം ഭാഗം ന്യായീകരിക്കുന്ന ദൃശ്യങ്ങള്‍ തന്റെ പക്കലുള്ളതായും യുവതി കോടതിയെ അറിയിച്ചു. കേസി അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. വൈദികരുടെ ലൈംഗിക ശേഷി ഉള്‍പ്പടെ പരിശോധിക്കേണ്ടതുണ്ടെന്നും. അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും പൊലിസും സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
