തിരുവനന്തപുരം: മുനന്പം തീരത്തു നിന്നും പോയ മത്സ്യബന്ധന ബോട്ടിലിടിച്ച കപ്പല്‍ കണ്ടെത്താന്‍ ശ്രമം തുടങ്ങിയെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. സംഭവത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
പുലര്‍ച്ചെ മൂന്നോടെ ഉള്‍ക്കടലിലാണ് അപകടമുണ്ടായതെന്നാണ് വിവരമെന്നും അപകടത്തെ തുടര്‍ന്നുള്ള കാര്യങ്ങള്‍ക്ക് എല്ലാ സംവിധാനവും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കോസ്റ്റ് ഗാര്‍ഡ് സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. നേവിയുടെ സഹായവും ആവശ്യം വന്നാല്‍ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
