മുനമ്ബത്ത് ബോട്ട് കപ്പലിടിച്ച്‌ മൂന്നു പേര്‍ മരിച്ചു

കൊച്ചി: മുനമ്ബത്ത് ബോട്ട് കപ്പലിടിച്ച്‌ മൂന്നു പേര്‍ മരിച്ചു. കാണാതായവര്‍ക്കു വേണ്ടി തിരച്ചില്‍ തുടരുന്നു. മുനമ്ബത്തു നിന്നും 45 കിലോമീറ്റര്‍ അകലെ അന്താരാഷ്ട്ര കപ്പല്‍ചാലിലാണ് അപകടം. കുളച്ചല്‍ സ്വദേശികളായ 15 മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. 12 പേരെ രക്ഷപ്പെടുത്തി. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം നടന്നത്.ബോട്ട് നിശ്ശേഷം തകര്‍ന്നു. ഏത് കപ്പലാണ് ബോട്ടില്‍ ഇടിച്ചത് എന്ന കാര്യം വ്യക്തമല്ല. തിങ്കളാഴ്ച വൈകിട്ട് ഹാര്‍ബറില്‍ നിന്നും പുറപ്പെട്ട ഓഷ്യാനിക് എന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. പി.വി ശിവന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ബോട്ടാണ് ഇത്.

Leave a Reply

Your email address will not be published. Required fields are marked *