കണ്ണമൂല പാലത്തിന് മുകളിലേക്ക് വെള്ളം കയറാന്‍ സാധ്യത : ജാഗ്രത നിര്‍ദ്ദേശം

തിരുവനന്തപുരം : തിരുവനന്തപുരം കണ്ണമൂല പാലത്തിന് മുകളിലേക്ക് വെള്ളം കയറാന്‍ സാധ്യത. റോഡും വഴിയും കാണാന്‍ സാധികാത്ത വിധമായി മാറിക്കഴിഞ്ഞു. തിരുവനന്തപുരത്ത്‌ ഡാമുകള്‍ തുറക്കേണ്ടി വന്നതോടെ താഴ്‌ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. സമീപ വാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു. ജനങ്ങള്‍ പരിഭ്രാന്തരായി. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ജനങ്ങളെ കാണാന്‍ എത്തി. സര്‍ക്കാരിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ജനങ്ങളോട് ആവശ്യപെട്ടിട്ടുണ്ട്. ഇന്നലെ തുടങ്ങിയ മഴക്ക് ഇപ്പോഴും ഒരു കുറവും ഇല്ല. ആലപ്പുഴ, തൃശൂര്‍, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളില്‍ ഇന്നും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളില്‍ നാളെ വരെ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ആളുകള്‍ മലയോര മേഖലകളിലേക്ക് പോകുന്നത് നിര്‍ബന്ധമായും ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *