ന്യൂഡല്‍ഹി: കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ലക്ഷക്കണക്കിനു ജനങ്ങളുടെ ഉപജീവനമാര്‍ഗവും ഭാവിയും നഷ്ടപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
കേരള മുഖ്യമന്ത്രിയുടെ ദുരിത്വാശ്വാസനിധിയിലേക്കു സംഭാവന നല്കാന് എല്ലാവരും തയാറാകണമെന്നു കഴിഞ്ഞ ദിവസം രാഹുല്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു.
