ന്യൂഡല്‍ഹി: മഹാപ്രളയം നേടിരുന്ന കേരളത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടക്കാല ആശ്വാസമായി അനുവദിച്ച തുക രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് അപര്യാപ്തമെന്ന് സിപിഎം ദേശീയ സെക്രട്ടറി സീതാറാം യച്ചൂരി.
വിദേശയാത്രകള്‍ക്ക് 1484 കോടി, പരസ്യങ്ങള്‍ക്ക് 4300 കോടി, ശിവജി പ്രതിമയ്ക്ക് 3600 കോടി, പട്ടേല്‍ പ്രതിമയ്ക്ക് 2989 കോടി, കുംഭമേളയ്ക്ക് 4200 കോടി, എന്നാല്‍ കേരളത്തിന് വെറും 320 കോടി മാത്രമാണ് നല്‍കിയത് എന്ന് വ്യക്തമാക്കുന്ന വാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ടാണ് യെച്ചൂരി ട്വീറ്റ് ചെയ്തത്.
