ചെങ്ങന്നൂര്‍ എം.എല്‍.എ സജി ചെറിയാന്‍ ഇന്നലെ പ്രകടിപ്പിച്ചത് അദ്ദേഹത്തിന്റെ വേവലാതിയില്‍ നിന്നും വന്ന വാക്കുകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടിയന്തരമായി എയര്‍ ലിഫ്‌റ്റ് നടന്നില്ലെങ്കില്‍ ചെങ്ങന്നൂരില്‍ പതിനായിരങ്ങള്‍ മരിക്കുമെന്ന് ഇന്നലെ സജി ചെറിയാന്‍ ഇന്നലെ മാദ്ധ്യമങ്ങളെ അറിയിച്ചിരുന്നു. ഇതിനെക്കുറിച്ചുള്ള മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ആവശ്യപ്പെട്ടതനുസരിച്ചുള്ള സഹായം കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്നുണ്ട്. എന്നാല്‍ ഇത് പൂര്‍ണ തോതില്‍ പര്യാപ്‌തമല്ല. അതുകൊണ്ടുതന്നെ കൂടുതല്‍ സഹായം അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രിക്ക് വീണ്ടും നിവേദനം നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കുറ്റപ്പെടുത്തലുകള്‍ക്ക് മുതിരാതെ എല്ലാവരും പരസ്‌പരം സഹായിച്ചും സഹകരിച്ചുമാണ് ഈ അവസരത്തില്‍ മുന്നോട്ടു നീങ്ങേണ്ടെതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
