രക്ഷിക്കാനായി വിളിച്ചു വരുത്തി; എത്തിയപ്പോള്‍ സെല്‍ഫിയെടുത്ത് പൊയ്‌ക്കോളന്‍ പറഞ്ഞു

പ്രളയക്കെടുതിയില്‍ അകപെട്ടുപോയവരെ രക്ഷിക്കാനായി രാവും,പകലുമില്ലാതെ കഷ്ടപെടുന്നത് നിരവധി പേരാണ്. അതില്‍ ജനങ്ങളും,മത്സ്യത്തൊഴിലാളികളും, നേവി ഉദ്യോഗസ്ഥരും തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുണ്ട്. ഇവരുടെ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ പ്രളയക്കെടുതിയില്‍ നിന്നും ജനങ്ങള്‍ ഒരുവിധം രക്ഷപെട്ടുവരികയാണ്. ഇതിനിടയില്‍ ഏറെ സന്തോഷം തരുന്ന നിരവധി വാര്‍ത്തകള്‍ ഈ ദിവസങ്ങളിലൊക്കെയും നമുക്ക് മുന്നിലൂടെ കടന്നുപോയിട്ടുണ്ട്. എന്നാല്‍ അതിനോടൊപ്പം തന്നെ മോശമായ വാര്‍ത്തകളും വരുന്നുണ്ട് എന്നതാണ് ഏറെ സങ്കടകരമായ കാര്യം. അത്തരത്തില്‍ ഒരു അനുഭവമാണ് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ നേവി ഉദ്യോഗസ്ഥര്‍ക്ക് പറയാനുള്ളത്.

ഹെലികോപ്റ്ററിലെത്തിയ രക്ഷാപ്രവര്‍ത്തകര്‍ക്ക്‌ നേരെ ഒരു ചെറുപ്പക്കാരന്‍ രക്ഷിക്കാനായി ഷര്‍ട്ട് അഴിച്ചു വീശി.ഇത് ശ്രദ്ധയില്‍പെട്ട സുരക്ഷ ഉദ്യോഗസ്ഥര്‍ ഉടന്‍തന്നെ അയാളുടെ അടുത്തേക്ക് എത്തി. എന്നാല്‍ ഉദ്യോഗസ്ഥര്‍ അടുത്തെത്തിയതോടെ പുതിയ ഷര്‍ട്ടിട്ട് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ അയാള്‍ ഫോട്ടോ എടുത്തു. ഫോട്ടോ എടുത്തു കഴിഞ്ഞതിനുശേഷം ഉദ്യോഗസ്ഥരോട് തിരിച്ചുപോയ്‌ക്കൊള്ളാന്‍ പറഞ്ഞു.പ്രളയക്കെടുതിയില്‍പെട്ട് ദുരുിതമനഭവിക്കുന്ന ജനങ്ങളെ എങ്ങനെയെങ്കിലും രക്ഷപെടുത്താനായി കഷ്ടപെടുന്ന സമയത്താണ് ഇത്തരം മോശമായ അനുഭവങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നേരിടേണ്ടി വരുന്നത്. ഇന്ധന നഷ്ടം മാത്രമല്ല, മനുഷ്യജീവന്‍ ഏതുവിധേനയും രക്ഷപെടുത്താനുുള്ള വിലപെട്ട സമയമാണ് ഇത്തരക്കാര്‍ നഷ്ടപെടുത്തുന്നത്.ഇത്തരം സാഹചര്യങ്ങളിലെങ്കിലും അല്‍പം മനഷ്വത്വം കാണിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്ന് നേവി ഉദ്യോഗസ്ഥര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *