ദുരന്തബാധിതര്‍ക്കായി തന്റെ കടയിലുള്ള വസ്ത്രങ്ങള്‍ സൗജന്യമായി നല്‍കി ഫിറോസ്

കോഴിക്കോട്: പ്രളയബാധിതര്‍ക്കായി തന്റെ കടയില്‍ നിന്ന് അടിവസ്ത്രങ്ങളുള്‍പ്പടെയുള്ള സൗജന്യമായി വിതരണം ചെയ്ത് കടയുടമ. കോഴിക്കോട് പുതിയ ബസ്റ്റാന്റിന് സമീപം രാജാജി റോഡില്‍ പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തിക്കുന്ന ആല്‍ഫാ ഗാര്‍മെന്റ്‌സ് ഷോപ്പ് ഉടമ ഫിറോസാണ് പ്രളയബാധിതര്‍ക്ക് സഹായഹസ്തവുമായി രംഗത്തെത്തിയത്. തന്റെ കടയില്‍ നിന്ന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉപയോഗിക്കാവുന്ന നാലരലക്ഷം രൂപയുടെ അടിവസ്ത്രങ്ങളാണ് അദ്ദേഹം സൗജന്യമായി പ്രളയബാധിത സ്ഥലങ്ങളായ ചെങ്ങന്നൂര്‍, ആലുവ, പത്തനംതിട്ട തുടങ്ങിയ സ്ഥലങ്ങളിലേക്ക് എത്തിച്ചത്. അടിവസ്ത്രം വേണ്ടവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും തന്നെ ഫോണ്‍വഴിയോ കടയുമായി നേരിട്ടോ ബന്ധപ്പെടമാമെന്ന് അദ്ദേഹം ഉറപ്പു നല്‍കി.

നാല് ചാക്കു നിറയെ അടിവസ്ത്രങ്ങള്‍ ദുരന്തബാധിത പ്രദേശത്തേക്ക് തന്റെ വണ്ടിയില്‍ തന്നെയാണ് അദ്ദേഹം എത്തിച്ചത്. ഓരോ ക്യാമ്ബിലും ചെന്നപ്പോള്‍ മാറി ധരിക്കാന്‍ അടിവസ്ത്രം പോലും ഇല്ലെന്ന പരിഭവങ്ങളായിരുന്നു ഉയര്‍ന്നതെന്ന് അദ്ദേഹം പറയുന്നു. സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ കുട്ടികള്‍ക്കുള്ളവ, പുരുഷന്മാര്‍ക്ക് ബനിയന്‍ എന്നിവ നല്‍കിയാണ് ഫിറോസ് നല്‍കിയത്.

തന്റെ സഹായം ഏത് നിമിഷവും ലഭ്യമാകുമെന്ന് പറഞ്ഞ് ഫിറോസ് ഫേസ്‌ബുക്കില്‍ പോസ്റ്റിട്ടതോടെ ദുരിതാശ്വാസ പ്രവര്‍ത്തകര്‍ ഏറ്റെടുക്കുകയായിരുന്നു. ഏതെങ്കിലും ക്യാമ്ബില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെങ്കില്‍ അവിടേക്ക് തീര്‍ച്ചയായും സഹായം എത്തിക്കാമെന്ന് ഫിറോസ് പറയുന്നത്. ക്യാമ്ബിലേക്ക് വേണ്ട അടിവസ്ത്രങ്ങളുടെ അളവ് അനുസരിച്ച്‌ പറഞ്ഞാല്‍ അത് എത്രയും വേഗം തന്നെ എത്തിച്ചു നല്‍കാമെന്നും ഫിറോസ് ഉറപ്പു നല്‍കി. ഈ നല്ല മനസിനെ പ്രകീര്‍ത്തിച്ച്‌ പോസ്റ്റിന് ലൈക്കും കമന്റുമായി പതിനായിരങ്ങളാണ് രംഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *