കേരളത്തെ സഹായിക്കരുതെന്ന് ആഹ്വാനം ചെയ്ത സുരേഷ് കൊച്ചാട്ടിലിന് സുരക്ഷയില്ല; ഹര്‍ജി തള്ളിയത് സുപ്രീം കോടതി; സുരക്ഷാ ഭീഷണിയുണ്ടെങ്കില്‍ നേരിട്ട് പൊലീസിനെ അറിയിച്ചോളാനും കോടതി

ഡല്‍ഹി: പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളത്തിന് സഹായങ്ങള്‍ നല്‍കരുതെന്ന ശബ്ദ രേഖ വാട്‌സാപ്പില്‍ പ്രചരിപ്പിച്ച സുരേഷ് കൊച്ചാട്ടിലിന് സുരക്ഷ നല്‍കാന്‍ നിര്‍ദ്ദേശിക്കാന്‍ ആകില്ലെന്ന് സുപ്രീം കോടതി.തനിക്കും തെലങ്കാനയിലുള്ള കുടുംബത്തിനും സുരക്ഷ നല്‍കണമെന്നു ആവശ്യപ്പെട്ട് സുരേഷ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. സുരക്ഷാ ഭീഷണി ഉണ്ടെങ്കില്‍ പൊലീസിനെ അറിയിക്കാന്‍ കൊച്ചട്ടിലിന് കോടതി നിര്‍ദ്ദേശം നല്‍കി.

കേരളത്തിന് സഹായങ്ങള്‍ നല്‍കരുതെന്ന് സുരേഷ് ആഹ്വാനം ചെയ്തതിനെ തുടര്‍ന്ന് പ്രതിഷേധങ്ങള്‍ ശക്തമായിരുന്നു. ഭീഷണികള്‍ കണക്കിലെടുത്ത് സുരക്ഷ നല്‍കണമെന്നായിരുന്നു ഇയാളുടെ ആവശ്യം.ഫേസ്‌ബുക്ക് പ്രൊഫൈലില്‍ ഇയാള്‍ ബിജെപി ഐടി സെല്‍ അംഗമാണെന്നാണ് കാണിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *