ജീവനക്കാരുടെ ഒരു മാസത്തെ ശമ്ബളം സംഭാവന ചെയ്യുന്നതിന്റെ സമ്മതപത്രം കൈമാറി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ ഓഫീസ് ജീവനക്കാരുടെ ഒരു മാസത്തെ ശമ്ബളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ശമ്ബളം സംഭാവന ചെയ്യുന്നതിന്റെ സമ്മതപത്രം ശൈലജ മുഖ്യമന്ത്രിക്കു കൈമാറി. വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍, ആരോഗ്യ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അഡ്വ. പി. സന്തോഷ് എന്നിവര്‍ സന്നിഹിതരായി.

ശൈലജ ഒരു മാസത്തെ ശമ്ബളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരത്തെ തന്നെ നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ച്‌ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ 23 പേരും ഒരു മാസത്തെ ശമ്ബളം നല്‍കാന്‍ തീരുമാനിച്ചിരുന്നുവെന്നും ശൈലജ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

കെ കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റ്:

എന്റെ ഓഫീസ് ജീവനക്കാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് ഒരു മാസത്തെ ശമ്ബളം സംഭാവന ചെയ്യുന്നതിന്റെ സമ്മതപത്രം മുഖ്യമന്ത്രിക്ക് കൈമാറി.

മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ച്‌ എന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ 23 പേരും ഒരു മാസത്തെ ശമ്ബളം നല്‍കാന്‍ തീരുമാനിച്ചിരുന്നു. എന്റെ ഒരു മാസത്തെ ശമ്ബളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരത്തെ തന്നെ നല്‍കിയിരുന്നു.

ലക്ഷക്കണക്കിന് ആള്‍ക്കാര്‍ ദുരിതത്തിലായിരിക്കെ ഇത് മറ്റുള്ള ജീവനക്കാര്‍ക്ക് പ്രചോദനമാകട്ടെ.

Leave a Reply

Your email address will not be published. Required fields are marked *