എല്ലാ അംഗങ്ങളും സംസാരിച്ച നിയസഭാ സമ്മേളനം ഇതുവരെ ഉണ്ടായിട്ടില്ല; എംഎല്‍എമാരെ ഒഴിവാക്കിയ നടപടിയെ ന്യായീകരിച്ച്‌ കാനം

തിരുവനന്തപുരം: പ്രളയക്കെടുതി ചര്‍ച്ച ചെയ്യുന്നതിനായുള്ള പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ റാന്നി എംഎല്‍എ രാജു എബ്രഹാം, ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്‍ എന്നിവരെ ചര്‍ച്ചയില്‍ നിന്നും ഒഴിവാക്കിയ സംഭവത്തെ ന്യായീകരിച്ച്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്ലാം അംഗങ്ങളും സംസാരിച്ച നിയമസഭാ സമ്മേളനം ഇതുവരെ ഉണ്ടായിട്ടില്ല എന്നതായിരുന്നു ഈ വിഷയത്തില്‍ പ്രതികരിക്കവെ കാനം പറഞ്ഞത്. നിയസഭയില്‍ ആര് സംസാരിക്കണം എന്ന കാര്യം പാര്‍ട്ടികളാണ് തീരുമാനിക്കുന്നത് എന്നും കാനം പറഞ്ഞു.

നിയസഭയില്‍ ചര്‍ച്ച ചെയ്യാന്‍ അവസരം നല്‍കിയില്ല എന്ന ആരോപണം ഉന്നയിക്കുന്നത് നിയസഭയെക്കുറിച്ച്‌ അറിയാത്തതുകൊണ്ടാണ്. 140 എംഎല്‍എമാരും സംസാരിക്കുന്ന ഒരു നിയമസഭാ സമ്മേളനവും ഇതുവരെ ഉണ്ടായിട്ടില്ല എന്നുമായിരുന്നു കാനം രാജേന്ദ്രന്‍ പറഞ്ഞത്.

ചെങ്ങന്നൂരിലെയും റാന്നിയിലെയും എംഎല്‍എമാരെ പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ സംസാരിക്കാന്‍ അനുവദിക്കാത്തതിനുള്ള കാരണം അവരോട് തന്നെ ചോദിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *