എന്‍ഡിഎയില്‍ മോദിക്ക് പിന്തുണ കുറയുന്നുവെന്ന സൂചന നല്കി ഉപേന്ദ്ര കുശ്വ

ന്യൂഡല്‍ഹി: നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രി പദത്തിലേക്ക് എത്തുന്നതിനോട് എന്‍ഡിഎയിലെ ചില ഘടകക്ഷികള്‍ക്ക് താത്പര്യമില്ലെന്ന് കേന്ദ്രസഹമന്ത്രി ഉപേന്ദ്ര കുശ്വ. കുശ്വയുടെ രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി എന്‍ഡിഎയിലെ മറ്റ് ഘടകക്ഷികളുമായി വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് ചര്‍ച്ചകള്‍ ആരംഭിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഇതിന് പിന്നാലെയാണ് കുശ്വ മോദിയുടെ പ്രധാനമന്ത്രി പദം സംബന്ധിച്ച്‌ ശ്രദ്ധേയമായ പരാമര്‍ശം നടത്തിയിരിക്കുന്നത്. എന്നാല്‍ മോദി പ്രധാനമന്ത്രി പദത്തിലെത്തുന്നതിനോട് മുന്നണിയില്‍ ആര്‍ക്കൊക്കെയാണ് എതിര്‍പ്പെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. നിതീഷ് കുമാറിന്‍റെ ജെഡിയുവിനു കൂടി സീറ്റുകള്‍ വീതം വയ്ക്കേണ്ടി വരുമെന്നതിനാലാണ് 2014ല്‍ മത്സരിച്ച സീറ്റുകള്‍ നിലനിര്‍ത്താന്‍ ആര്‍എല്‍എസ്പിയും രാംവിലാസ് പാസ്വാമന്‍റെ എല്‍ജെപിയും ചരടുവലികള്‍ തുടങ്ങിയത്. ഇത്തരം നീക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെ കുശ്വ നടത്തിയ പരാമര്‍ശത്തോട് പക്ഷേ, ബിജെപി കേന്ദ്രങ്ങള്‍ പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *