മലപ്പുറത്ത് നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി

മലപ്പുറം: മലപ്പുറം കൂട്ടിലങ്ങാടി ചേരൂരില്‍ നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്നു. സംഭവത്തെ തുടര്‍ന്ന് ചേരൂര്‍ സ്വദേശി നബീലയേയും സഹോദരന്‍ ശിഹാബിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

കഴിഞ്ഞ ദിവസം സമാനമായ സംഭവം കോഴിക്കോട് ബാലുശേരിയില്‍ നടന്നതിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പെയാണ് മലപ്പുറത്തും ഇത്തരത്തിലൊരു സംഭവമുണ്ടായിരിക്കുന്നത്. ബാലുശേരിയില്‍ പ്രസവം നടന്ന് മിനിട്ടുകള്‍ക്കുള്ളില്‍ നവജാത ശിശുവിനെ കൊന്ന നിര്‍മലൂര്‍ സ്വദേശി റിന്‍ഷയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പ്രസവം നടന്നയുടന്‍ റിന്‍ഷ ബ്ലേഡ്‌കൊണ്ട് കുഞ്ഞിന്റെ കഴുത്തില്‍ മുറിവുണ്ടാക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *