ഏക അഴിമതിരഹിത പാര്‍ട്ടിയാണ് ആം ആദ്മി; തെളിവുകള്‍ നിരത്തി അരവിന്ദ് കേജ്‌രിവാള്‍

ദില്ലി: രാജ്യതലസ്ഥാനത്തെ ഏക അഴിമതിരഹിത പാര്‍ട്ടി ആം ആദ്മി ആണെന്നും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മി സ്ഥാനാര്‍ഥികള്‍ വിജയിച്ചാല്‍ മെട്രോ ചാര്‍ജ് വര്‍ധിപ്പിക്കാന്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. എഎപി സര്‍ക്കാര്‍ ചെയ്ത കാര്യങ്ങളുമായി തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ താരതമ്യം ചെയ്ത് നോക്കാന്‍ ബിജെപി എംപിമാരെ കേജ്‌രിവാള്‍ വെല്ലുവിളിക്കുകയും ചെയ്തു.

സംസ്ഥാനത്ത് വര്‍ധനയുണ്ടായ വൈദ്യുതി ബില്ലില്‍ എത്രയും വേഗം പരിഹാരമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഷീല ദീക്ഷിത്തിന്റെ നേതൃത്വം കൊടുത്ത മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെയും അദ്ദേഹം വിമര്‍ശിച്ചു. മറ്റ് സംസ്ഥാനങ്ങളുമായി പരിഗണിക്കുമ്ബോള്‍ ദില്ലിയിലാണ് ഏറ്റവും കുറവ് വൈദ്യുതി ചാര്‍ജെന്നും എന്നാല്‍, വൈദ്യുതി ബില്ലില്‍ അടയ്‌ക്കേണ്ട നിശ്ചിത തുകയാണ് നേരിയ തോതില്‍ വര്‍ധിപ്പിക്കേണ്ടി വന്നത്. ഇക്കാര്യം പരിശോധിച്ചു കൊണ്ടിരിക്കുയാണെന്നും കേജ്‌രിവാള്‍ പറ്ഞഞു. കൂടാതെ ഈ വിഷയത്തില്‍ ഉടന്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *