ഡാമുകള്‍ തുറന്നു വിട്ട സംഭവം; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

കൊച്ചി: ഡാമുകള്‍ തുറന്നു വിട്ട സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

അതേസമയം, ഡാമുകള്‍ തുറന്നു വിട്ട സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണമെന്ന ഹര്‍ജി കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ എത്തിയിരുന്നു. സംസ്ഥാനത്ത് ഡാമുകള്‍ അനിയന്ത്രിതമായി തുറന്നുവിടുകയായിരുന്നുവെന്നാണ് ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നത്.

ഡാമുകള്‍ തുറക്കുന്നതിന് കോടതി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി സെപ്റ്റംബര്‍ ഒന്‍പതിന് പരിഗണിക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്. ഹര്‍ജി പരിഗണിക്കുന്നതിനിടെ പ്രളയത്തെ ഒറ്റക്കെട്ടായി നേരിട്ട കേരള ജനതയെ ഹൈക്കോടതി അഭിനന്ദിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *