ഷൊര്‍ണൂര്‍ എം എല്‍ എക്കെതിതിരായ യുവതിയുടെ ലൈഗിക ആരോപണവുമായി ബന്ധപ്പെട്ട പരാതി മൂന്നാഴ്ച മുന്‍പ തന്നെ ലഭിച്ചിരുന്നതായി സി പി എം സസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പരാതിയില്‍ ഉചിതമായ നടപടികള്‍ പാര്‍ട്ടി സ്വീകരിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ പാര്‍ട്ടി ഇതുമായി ബന്ധപ്പെട്ട് അന്വേഷണ കമ്മീഷനെ നിയോഗിച്ചു എന്ന തരത്തിലുള്ള മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. കുറ്റക്കാരെ ഒരിക്കലും പാര്‍ട്ടി സംരക്ഷിക്കില്ല അത്തരത്തിലുള്ള ചരിത്രവും പാര്‍ട്ടിക്കില്ല. പരാതിയുടെ സ്വാഭാവത്തെ കുറിച്ച് വെളിപ്പെടുത്താനാവില്ലെന്നും കോടിയേരി പറഞ്ഞു
പരാതി പൊലീസിലേക്ക് കൈമാരേണ്ട സാഹചര്യം ഇപ്പോഴില്ല. അങ്ങനെയെങ്കില്‍ പരാതിക്കാരി നേരിട്ട് പൊലീസില്‍ പരാതി നല്‍കുമയിരുന്നല്ലോ എന്നായിരുന്നു പൊലീസിലേക്ക് പരാതി കൈമാറുമോ എന്ന ചോദ്യത്തിന് കോടിയേരിയുടെ മറുപടി. പാര്‍ട്ടിക്കൂള്ളില്‍ ഇക്കാര്യം അന്വേഷിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് കോടിയേരി വ്യക്തമാക്കി.
