ചെയര്‍പേഴ്സന്‍ സ്ഥാനം രാജിവെക്കണം; ഷാഹിനയെ തളളി മുസ്ലീം ലീഗ്

വളാഞ്ചേരി: വളാഞ്ചേരി ചെയര്‍പേഴ്സന്‍ സ്ഥാനം എം ഷാഹിന രാജിവെക്കണമെന്ന് മുസ്ലീംലീഗ്. പാര്‍ട്ടി രാജി സ്വീകരിക്കും. രാജിക്ക് തയ്യാറായില്ലെങ്കില്‍ രാജി ആവശ്യപ്പെടുമെന്ന് മുസ്ലീം ലീഗ് ജില്ലാ അധ്യക്ഷന്‍ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം പാര്‍ട്ടി ഭരണകാര്യത്തില്‍ സഹകരിക്കുന്നില്ലയെന്നും കൗണ്‍സിലര്‍മാര്‍ മാനസികമായി പീഡിപ്പിക്കുന്നെന്നും ആരോപണം ഉന്നയിച്ച്‌ ഷാഹിന ലീഗ് നേതൃത്വത്തിന് രാജിക്കത്ത് കൈമാറിയിരുന്നു. പിന്നീട് ലീഗ് നേതാക്കളുടെ അഭ്യര്‍ഥന മാനിച്ച്‌ രാജിയില്‍ നിന്ന് പിന്‍മാറിയതായി പറഞ്ഞിരുന്നു. എന്നാല്‍ രാജിവെക്കരുതെന്ന് ലീഗ് നേതൃത്വം ആവശ്യപ്പെട്ടിട്ടില്ലയെന്ന് സാദിക്ക് അലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *