തൃത്താല: പ്രളയബാധിതരായ കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് തൃത്താല ലയണ്‍സ് ക്ലബ്ബിന്റെ സഹായ ഹസ്തം. പ്രളയത്തെ തുടര്‍ന്ന് പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട തൃത്താല,ആനക്കര പഞ്ചായത്തുകളിലെ വിദ്യാര്‍ഥികള്‍ക്ക് ലയണ്‍സ് ക്ലബ്ബ് സ്‌കൂള്‍ ബാഗുകളും നോട്ട്ബുക്കുകളും വിതരണം ചെയ്തു. കൂടല്ലൂരില്‍ നടന്ന ചടങ്ങില്‍ ആനക്കര പഞ്ചായത്ത് പ്രസിഡന്റ് സിന്ധു രവീന്ദ്രകുമാര്‍ വിതരണം ഉദ്ഘാടനം ചെയ്തു.ലയണ്‍സ് ക്ലബ്ബ് ട്രഷറര്‍ പി.എം.രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് അംഗങ്ങളായ പി.ചന്ദ്രന്‍,എം.വി ബഷീര്‍, ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി വി.എം.സുബൈര്‍, വൈസ് പ്രസിഡന്റ് എം.മണികണ്ഠന്‍,മെമ്പര്‍ എം.കെ.മോഹന്‍കുമാര്‍, നിഖില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. തൃത്താലയില്‍ നടന്ന ചടങ്ങ് ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് യു.വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.സെക്രട്ടറി വി.എം.സുബൈര്‍, ട്രഷറര്‍ പി.എം.രവീന്ദ്രനാഥ്, മെമ്പര്‍മാരായ എം.സി.വിശ്വംഭരന്‍, പി.ഗോപിനാഥന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
