കോഡൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് 12.79 ലക്ഷം നല്‍കി

മലപ്പുറം: പ്രളയത്തില്‍ കഷ്ടതയനുഭവിക്കുന്നവരെ സഹായിക്കുന്നതിനായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോഡൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് 12. 79 ലക്ഷം നല്‍കി. മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീലില്‍ ബാങ്ക് സെക്രട്ടറിയും കെ.സി.ഇ.യു സംസ്ഥാന പ്രസിഡണ്ടുമായ കെ.മോഹന്‍ ദാസില്‍ നിന്ന് തുക ഏറ്റുവാങ്ങി.

ബാങ്കിലെ കളക്ഷന്‍ ഏജന്റ്മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളവും ബാങ്ക് പ്രസിഡണ്ട് വി.പി. അനില്‍ കുമാറിന്റെ ഹോണറേറിയവും ഡയറക്ടര്‍മാരുടെ സിറ്റിംഗ്ഫീസും ഉള്‍പ്പെടെയുള്ളതാണ് തുക. കോഡൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പൊതുന•ഫണ്ടില്‍ നിന്നും 5,00,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യതവണയായി നേരത്തെ കൈമാറിയിരുന്നു. സഹകരണ വകുപ്പ് വിഭാവനം ചെയ്ത നവീന പാര്‍പ്പിടപദ്ധതിയിലേക്ക് രണ്ട് ലക്ഷം ധനസഹായം നല്‍കുന്നതിനും ബാങ്ക് തീരുമാനിച്ചിട്ടുണ്ട്.

ഇതിന് പുറമെ 3.5 ലക്ഷം രൂപ ചെലവഴിച്ച് ബാങ്കിന്റെ നേതൃത്വത്തില്‍ കോഡൂര്‍ പഞ്ചായത്തില്‍ കാലവര്‍ഷക്കെടുതിമൂലം കഷ്ടതയനുഭവിച്ചിരുന്ന 600 ഓളം കുടുംബങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ വിതരണം നടത്തി. ഇതിനു പുറമെ കുടിവെള്ള ലഭ്യത കുറഞ്ഞ ഇടങ്ങളില്‍ കുടിവെള്ളവും ബാങ്കിന്റെ നേതൃത്വത്തില്‍ എത്തിച്ചു.
ചടങ്ങില്‍ ജില്ലാ കലക്ടര്‍ അമിത് മീണ, ബാങ്ക് പ്രസിഡണ്ട് .വി.പി.അനില്‍കുമാര്‍, ഇ.എന്‍. മോഹന്‍ദാസ് ഡയറക്ടര്‍മാര്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *