ദിലീപ് രണ്ടാം വട്ടം അച്ഛനാകാന്‍ ഒരുങ്ങുന്നു. തനിക്ക് കൂട്ടായി എത്തുന്ന കുഞ്ഞ് അതിഥിക്കായുള്ള കാത്തിരിപ്പിലാണ് മഞ്ജു വാര്യരുടേയും ദിലീപിന്റെയും മകള്‍ മീനാക്ഷി. വളരെ നാളുകള്‍ക്ക് ശേഷം വലിയ ഒരു സന്തോഷ വാര്‍ത്ത കുടുംബത്തിലേക്ക് വന്നതിന്റെ സന്തോഷത്തിലാണ് ദിലീപും കാവ്യാ മാധവനും. കാവ്യ മാധവന് ഗര്‍ഭിണിയാണെന്നും പുതിയ അതിഥിക്കായുള്ള കാത്തിരിപ്പിലാണ് ഇരുവരുമെന്നും നടിയുടെ കുടുംബസുഹൃത്തുക്കള്‍ വെളിപ്പെടുത്തി.
വിവാഹശേഷം പൂര്‍ണമായും അഭിനയം നിര്‍ത്തി വീട്ടുകാര്യങ്ങളില്‍ മുഴുകിയ കാവ്യ താന്‍ അമ്മയാകാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ്. ഇരുവരുടേയും വിവാഹ ശേഷം ഇതാദ്യമായാണ് കുടുംബത്തിലേക്ക് ഇത്രയും വലിയ സന്തോഷം കടന്നു വരുന്നത്.
കാവ്യയും ദിലീപും വളരെ സന്തോഷത്തിലാണ്. പുതിയ അതിഥിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് രണ്ടുപേരുടെയും കുടുംബാംഗങ്ങള്‍.’ – കാവ്യാ മാധവന്റെ കുടുംബസുഹൃത്ത് പറഞ്ഞു. 2016 നവംബര്‍ 25 നായിരുന്നു ദിലീപും കാവ്യയും തമ്മിലുള്ള വിവാഹം കൊച്ചിയില്‍ നടന്നത്.
