വെങ്കയ്യ നായിഡുവിന് സെ​ര്‍​ബി​യ​യി​ല്‍ ഉ​ജ്വല സ്വീ​ക​ര​ണം

ബെ​ല്‍​ഗ്രേ​ഡ്: ത്രി​രാ​ഷ്ട്ര സ​ന്ദ​ര്‍​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സെ​ര്‍​ബി​യ​യി​ല്‍ എ​ത്തി​യ ഉ​പ​രാ​ഷ്ട്ര​പ​തി എം.​വെ​ങ്ക​യ്യ നാ​യി​ഡു​വി​ന് ഉ​ജ്വ​ല സ്വീ​ക​ര​ണം. ബെ​ല്‍​ഗ്രേ​ഡി​ലെ​ത്തി​യ വെ​ങ്ക​യ്യ നാ​യി​ഡു​വി​നെ സെ​ര്‍​ബി​യ പ്ര​സി​ഡ​ന്‍റ് അ​ല​ക്സാ​ണ്ട​ര്‍ വ്യു​സി​ക് സ്വീ​ക​രി​ച്ചു.

പി​ന്നീ​ട് ഇ​രു​നേ​താ​ക്ക​ളും ബെ​ല്‍​ഗ്രേ​ഡി​ല്‍ യോ​ഗം ചേ​ര്‍​ന്നു. ഇ​ന്ന് വൈ​കി​ട്ട് സെ​ര്‍​ബി​യ​യി​ലെ ഇ​ന്ത്യ​ന്‍ സ​മൂ​ഹ​ത്തെ​യും ഉ​പ​രാ​ഷ്ട്ര​പ​തി അ​ഭി​സം​ബോ​ധ​ന ചെ​യ്യും. ഇന്ന് സെ​ര്‍​ബി​യ​ന്‍ ദേ​ശീ​യ അ​സം​ബ്ലിയി​ല്‍ ഉ​പ​രാ​ഷ്ട്ര​പ​തി സം​സാ​രി​ക്കും.

വെ​ങ്ക​യ്യ നാ​യി​ഡു​വി​ന്‍റെ ഏ​ഴ് ദി​വ​സ​ത്തെ പ​ര്യ​ട​ന​ത്തി​ല്‍ സെ​ര്‍​ബി​യ​യ്ക്കു പു​റ​മേ മാ​ള്‍​ട്ട, റു​മാ​നി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളും അ​ദ്ദേ​ഹം സ​ന്ദ​ര്‍​ശി​ക്കും. ഞാ​യ​റാ​ഴ്ച വെ​ങ്ക​യ്യ നാ​യി​ഡു മാ​ള്‍​ട്ട​യി​ല്‍ എ​ത്തും. പി​ന്നീ​ടാ​ണ് റു​മാ​നി​യ​യി​ലേ​ക്ക് പോ​കു​ന്ന​ത്.

മൂ​ന്ന് രാ​ജ്യ​ങ്ങ​ളു​മാ​യി ഇ​ന്ത്യ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ സ​ഹ​ക​രി​ച്ച്‌ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നു​ള്ള ക​രാ​റു​ക​ളി​ല്‍ ഒ​പ്പി​ടും. വാ​ണി​ജ്യ, സാം​സ്കാ​രി​ക, പാ​രി​സ്ഥി​തി​ക മേ​ഖ​ല​ക​ളി​ല്‍ സ​ഹ​ക​ര​ണം വ​ര്‍​ധി​പ്പി​ക്കാ​നാ​ണ് ഉ​പ​രാ​ഷ്ട്ര​പ​തി​യു​ടെ ത്രി​രാ​ഷ്ട്ര സ​ന്ദ​ര്‍​ശ​നം.

Leave a Reply

Your email address will not be published. Required fields are marked *