വാഹന പരിശോധനയ്ക്കിടെ എസ്‌ഐയ്ക്കു നേരെ സിപിഎം പ്രവര്‍ത്തകരുടെ കൈയ്യേറ്റം

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടയില്‍ എസ്‌ഐയ്ക്കു നേരെ സിപിഎം പ്രവര്‍ത്തകരുടെ കൈയ്യേറ്റ ശ്രമം. തുമ്ബ എസ്‌ഐ പ്രതാപചന്ദ്രനെയാണ് കൈയ്യേറ്റം ചെയ്തത്. വാഹനപരിശോധനയ്ക്കിടെയുണ്ടായ തര്‍ക്കമാണ് കൈയ്യേറ്റത്തില്‍ കലാശിച്ചത്.

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം ആറ്റിപ്ര സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘമാണ് എസ്‌ഐയെ കൈയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. സംഭവത്തില്‍ ഏഴ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *