ഇന്ധനവില നിയന്ത്രിച്ചില്ലെങ്കില്‍ ‘മോ​ദി വി​വ​ര​മ​റി​യും’; മുന്നറിയിപ്പുമായി ബാബ രാംദേവ്

ന്യൂഡ​ല്‍​ഹി: ദി​നം​പ്ര​തി വ​ര്‍​ദ്ധി​ക്കു​ന്ന ഇ​ന്ധ​ന വി​ല​ നി​യ​ന്ത്രി​ച്ചി​ല്ലെ​ങ്കി​ല്‍ മോ​ദി സ​ര്‍​ക്കാ​രി​ന് ക​ടു​ത്ത പ്ര​ത്യാ​ഘാ​തം നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് യോ​ഗാ ഗു​രു​വും “പത​ഞ്ജ​ലി’ ഉ​ട​മ​യു​മാ​യ ബാബാ രാം​ദേ​വി​ന്‍റെ മു​ന്ന​റി​യി​പ്പ്. ദേ​ശീ​യ മാ​ധ്യ​മ​മാ​യ ആ​ജ്ത​കി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു രാം​ദേ​വ് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന് മു​ന്ന​റി​യി​പ്പു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

കു​തി​ച്ചു​യ​രു​ന്ന ഇ​ന്ധ​ന വി​ല പി​ടി​ച്ചു​നി​ര്‍​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ ന​ട​ത്ത​ണമെന്നും സ​ര്‍​ക്കാ​ര്‍ നി​കു​തി എ​ടു​ത്തു​ക​ള​ഞ്ഞാ​ല്‍ ലി​റ്റ​റി​ന് 40 രൂ​പ​യ്ക്ക് പെട്രോള്‍ വി​ല്‍​ക്കാ​നാ​വുമെന്നും രാംദേവ് വ്യക്തമാക്കി. പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും വി​ല നി​യ​ന്ത്രി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ലാ​യെ​ങ്കി​ല്‍ മോ​ദി സ​ര്‍​ക്കാ​രി​ന് അ​തി​ന്‍റെ ഫ​ലം അ​നു​ഭ​വി​ക്കേ​ണ്ടി വ​രും. രൂ​പ​യു​ടെ വി​ല ഒ​രി​ക്ക​ലും ഇ​ത്ര​ത്തോ​ളം താ​ണി​ട്ടി​ല്ല. ഇ​ക്കാ​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ഒ​ന്നും ത​ന്നെ ചെ​യ്യു​ന്നി​ല്ല-​ രാം​ദേ​വ് പ​റ​ഞ്ഞു.

കു​തി​ച്ചു​യ​രു​ന്ന വി​ല​ക​യ​റ്റ​ത്തെ നി​യ​ന്ത്രി​ക്കാ​ന്‍ എ​ന്തു​ചെ​യ്യ​ണ​മെ​ന്ന് മോ​ദി​ക്ക് അ​റി​യാം. രാ​ജ്യ​ത്തെ സാ​ധാ​ര​ണ​ക്കാ​ര​ന്‍ അ​നു​ഭ​വി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ള്‍ കാ​ണാ​നും കേ​ള്‍​ക്കാ​നും സം​സാ​രി​ക്കാ​നും ക​ഴി​യു​ന്ന പ്ര​ധാ​ന​മ​ന്ത്രി​യാ​ണ​ദ്ദേ​ഹം. എ​ത്ര​യും പെ​ട്ടെ​ന്ന് ഇ​തി​ന് പ​രി​ഹാ​രം ക​ണ്ടി​ല്ലെ​ങ്കി​ല്‍ വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​തി​ന്‍റെ ഫ​ലം അ​നു​ഭ​വി​ക്കേ​ണ്ടി വ​രുമെന്നും രാം​ദേ​വ് തുറന്നടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *