ബലാത്സംഗക്കേസ്; ശക്തിയുള്ളവര്‍ക്ക് മുന്നില്‍ നിയമം വഴി മാറുക സ്വാഭാവികം; വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ : ശക്തിയുള്ളവരുടെ മുന്നില്‍ നിയമം വഴിമാറുന്നത് സ്വാഭാവികമാണെന്ന് വെള്ളാപ്പള്ളി നടേശന്‍. സാധാരണക്കാരനും ശക്തിയുള്ളവര്‍ക്കും രണ്ട് നിയമങ്ങളാണ്, അത്‌കൊണ്ട് ശക്തിയുള്ളവര്‍ക്ക് മുന്നില്‍ നിയമം സ്വാഭാവികമായും വഴിമാറും. എന്നാല്‍ ഒരു സാധാരണക്കാരന്‍ ആയിരുന്നേല്‍ പണ്ടേ അറസ്റ്റ് ചെയ്‌തേനെ എന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. ബലാത്സംഗക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതിനെക്കുറിച്ച്‌ പ്രതികരിക്കുകയായിരുന്നു എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പിളളി നടേശന്‍.

കന്യാസ്ത്രീകളുടെ സമരത്തെക്കുറിച്ച്‌ എസ്‌എന്‍ഡിപി യോഗത്തിന് അഭിപ്രായമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. അതെ സമയം ബലാത്സം
ഗക്കേസില്‍ ബിഷപ്പിനെ ചോദ്യം ചെയ്യുന്നത് മൂന്നാം ദിവസമായ ഇന്നും തുടരുകയാണ്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷമേ അറസ്റ്റ് സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനം എടുക്കാനാവുകയുള്ളു എന്ന് കോട്ടയം എസ്പി ഹരി ശങ്കര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *