തന്ത്രി കണ്ഠരര്‍ രാജീവരരുടെ കാര്‍മ്മികത്വത്തില്‍ ശബരിമലയില്‍ പടിപൂജ നടന്നു

ശബരിമല: ശബരിമലയില്‍ പടിപൂജ നടന്നു. തന്ത്രി കണ്ഠരര്‍ രാജീവരരുടെ കാര്‍മ്മികത്വത്തിലാണ് പടിപൂജ നടന്നത്. പൂങ്കാവനത്തിലെ 18 മലകള്‍ക്കും അതിലെ ദേവതകള്‍ക്കും അയ്യപ്പനും പ്രത്യേക പൂജകള്‍ കഴിക്കുന്നതാണ് പടിപൂജയുടെ സങ്കല്‍പം. ഓരോപടിയും അലങ്കരിച്ചു പൂജിച്ച്‌ കര്‍പ്പൂരമുഴിഞ്ഞു തൊഴുന്നതോടെയാണ് ചടങ്ങു പൂര്‍ത്തിയാകുന്നത്.

മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന പടിപൂജ 2033 വരെയുള്ള ബുക്കിങ് ഇപ്പോഴേ കഴിഞ്ഞിട്ടുണ്ട്.ഏകദേശം ഒന്നര ലക്ഷം രൂപയാണ് ഇതിനായി മൊത്തത്തില്‍ ചിലവ് വരുന്നത്. 75,000 രൂപ ദേവസ്വത്തില്‍ അടയ്ക്കണം. കൂടാതെ ഒരു ലക്ഷം രൂപയും ചിലവ് വരും.

സഹസ്രകലശ പൂജയും ശബരിമല സന്നിധാനത്ത് നടന്നു. കന്നിമാസ പൂജ പൂര്‍ത്തിയാക്കി അയ്യപ്പ ക്ഷേത്രനട ഇന്നലെ അടച്ചു.

Leave a Reply

Your email address will not be published. Required fields are marked *