എ.എന്‍ ഷംസീറിന്റെ വണ്ടി തടഞ്ഞ് ടോള്‍ ചോദിച്ചു, ജീവനക്കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ വാഹനം തടയുകയും ടോളിന്റെ പേരില്‍ തകര്‍ക്കത്തിലാവുകയും ചെയ്‌ത ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്‌തു. കോഴിക്കോട് കൊയിലാണ്ടി ടോള്‍ബൂത്ത് ജിവനക്കാരനായ സുനിലിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. വാഹനം തടഞ്ഞ് ജീവനക്കാര്‍ ടോള്‍ ആവശ്യപ്പെട്ടുവെന്നും എം.എല്‍.എ ആണെന്ന് പറഞ്ഞിട്ടും ജീവനക്കാര്‍ ടോള്‍ ആവശ്യപ്പെട്ടുവെന്നും ഷംസീര്‍ ആരോപിച്ചു.

അതേസമയം വാഹനത്തില്‍ എം.എല്‍.എ ബോര്‍ഡ് ഉണ്ടായിരുന്നില്ലെന്നാണ് ടോള്‍ബൂത്ത് ജീവനക്കാര്‍ പറയുന്നത്. സ്ഥലത്തെത്തിയ പൊലീസ് ഷംസീറുമായി തര്‍ക്കിച്ച ജീവനക്കാരനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *