അധികാരം ഉപയോഗിച്ച്‌ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുളള ലൈംഗിക പീഡനക്കേസിലെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. കന്യാസ്ത്രീയെ പീഡിപ്പിച്ചതായി തെളിഞ്ഞെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. അധികാരം ഉപയോഗിച്ച്‌ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുളളത്.

എതിര്‍ത്താല്‍ സഭ വിടേണ്ടി വരുമെന്ന അവസ്ഥ ചൂഷണം ചെയ്തായിരുന്നു ഫ്രാങ്കോ മുളയ്ക്കലിന്റെ പീഡനം. പണവും പാരിതോഷികവും നല്‍കി പരാതിക്കാരെ നിശ്ശബ്ദരാക്കാന്‍ ശ്രമം നടന്നതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പീഡനമുണ്ടായ സമയത്ത് ഫ്രാങ്കോ മുളയ്ക്കല്‍ ധരിച്ചിരുന്ന വസ്ത്രം കണ്ടെത്തണം, മുന്‍ ബിഷപ്പിന്റെ ലാപ്ടോപ്പ് കണ്ടെത്തണം, ഡിഎന്‍എ സാംപിള്‍ ശേഖരിക്കേണ്ടതുണ്ട്, ലൈംഗികശേഷി പരിശോധന നടത്തണം ഇതൊക്കയാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്ന മറ്റ് പ്രധാന കാര്യങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *