തിരുവനന്തപുരം : സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാതെ രാജ്യാന്തര ചലചിത്രമേള നടത്താന്‍ മുഖ്യമന്ത്രിയുടെ അനുമതി നല്‍കി .ഇതിനായി അക്കാദമി തന്നെ പണം കണ്ടെത്തണം എന്നും ചെലവുചുരുക്കിയുള്ള മേള നടത്തണമെന്നുമായിരുന്നു നിര്‍ദ്ദേശം .അതോടൊപ്പം മേളയില്‍ വലിയ തോതില്‍ ഉള്ള ആഘോഷങ്ങള്‍ ഒഴുവാക്കാനും ചടങ്ങില്‍ പുരസ്‌ക്കാര വിതരണം മാത്രമാക്കാനും മുഖ്യ മന്ത്രി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു .
ചലച്ചിത്രമേള മുന്ന് കോടിയില്‍ ഒതുക്കാനും മുഖ്യമന്ത്രി അറിയിച്ചു .ഇത്തവണത്തെ ചലച്ചിത്ര മേളയില്‍ വിദ്യാര്‍ഥികളടക്കം ഉള്ളവര്‍ക്ക് ഫീസ് വര്‍ധിപ്പിക്കാനും സാധ്യത ഉണ്ട് .
