പ്രശസ്ത വയലനിസ്റ്റ് ബാലഭാസ്ക്കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് ബാലഭാസ്ക്കറിന്റെ രണ്ടു വയസ്സുകാരിയായ മകള്‍ തേജസ്വി ഭാസ്ക്കര്‍ മരിച്ചു. കാറിലുണ്ടായിരുന്ന ബാലഭാസ്ക്കര്‍, ഭാര്യ ലക്ഷ്മി ഡ്രൈവര്‍ അര്ജുന് എന്നിവരുടെ നില ഗുരുതരമാണ്. തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ച് പുലര്‍ച്ചെ നാലരയോടെയാണ് അപകടം നടന്നത്.
തൃശൂരില്‍ ക്ഷേത്ര സന്ദര്‍ശനം നടത്തി മടങ്ങി വരുമ്ബോഴാണ് കാര്‍ അപകടത്തില്‍പ്പെടുന്നത്. നിയന്ത്രണം വിട്ട് കാര്‍ സമീപത്തുളള മരത്തില്‍ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാരിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു പോയിട്ടുണ്ട്.
അപകടം സംഭവിക്കുമ്ബോള്‍ ബാലഭാസ്ക്കറും മകളും കാറിന്റെ മുന്‍ സീറ്റിലാണിരുന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകും അപകട കാരണമെന്നാണ് പ്രഥമിക നിഗമനം. ഭാര്യ ലക്ഷ്മിയേയും ഡ്രൈവര്‍ അര്‍ജുനേയും തീവ്രവിചാരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
