പ്രതിഷേധങ്ങള്‍ക്കിടെ പൊതു സ്വകാര്യ സ്വത്ത് നശിപ്പിക്കല്‍; ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും

ന്യൂഡല്‍ഹി: പ്രതിഷേധ സമരങ്ങളുടെ ഭാഗമായി വിവിധ സംഘടനകള്‍ പൊതു-സ്വകാര്യ സ്വത്തുകള്‍ നശിപ്പിക്കുന്നതിനെതിരെയുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്. ചീഫ് ജസ്റ്റിസ് സ്ഥാനത്തിരുന്നു കൊണ്ടുള്ള ദീപക് മിശ്രയുടെ അവസാന വിധി പ്രസ്താവമാണിത്.

പ്രതിഷേധ സമരങ്ങളുടെ ഭാഗം ആയി പൊതു സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിക്കുന്നത് തടയാന്‍ മാര്‍ഗ രേഖ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റിയാണ് ഹര്‍ജി നല്‍കിയത്.

പൊതു, സ്വകാര്യ സ്വത്തുകള്‍ നശിപ്പിക്കപ്പെട്ടാല്‍ പ്രതിഷേധം സംഘടിപ്പിക്കുന്നവര്‍ക്കു വ്യക്തിപരമായി ഉത്തരവാദിത്തമുണ്ടായിരിക്കുമെന്ന 2009ലെ സുപ്രീംകോടതി നിര്‍ദേശം കര്‍ശനമായി നടപ്പാക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യമെങ്ങും ഉയരുന്ന പ്രതിഷേധങ്ങള്‍ക്കിടെ വിവിധ സംഘടനകള്‍ പൊതു, സ്വകാര്യ സ്വത്തുകള്‍ നശിപ്പിക്കുന്നത് അതീവ ഗുരുതരമായ പ്രശ്നമാണ്.
മറാത്ത സംവരണ പ്രക്ഷേഭവും എസ്സി/എസ്ടി നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധവും ഇതിനു ഉദാഹരണങ്ങളാണെന്നാണ് കോടതിയുടെ നിരീക്ഷണം.

Leave a Reply

Your email address will not be published. Required fields are marked *