ജപ്പാനില്‍ ആഞ്ഞടിച്ച ട്രാമി ചുഴലിക്കാറ്റില്‍ രണ്ടു പേര്‍ മരിച്ചു

ടോക്കിയോ: ജപ്പാനിലെ ഹോന്‍ഷു ദ്വീപില്‍ വീശുന്ന ട്രാമി ചുഴലിക്കാറ്റില്‍ രണ്ടു പേര്‍ മരിച്ചു. ജപ്പാനില്‍ ആഞ്ഞടിച്ച കാറ്റില്‍ നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. കനത്ത മഴയ്ക്കും കാറ്റിനും ഒപ്പം മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മധ്യ, പടിഞ്ഞാറന്‍ ജപ്പാനില്‍ നിന്നായി 1.20 ലക്ഷത്തിലധികം പേരോട് സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറി താമസിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ടോക്കിയോ ഉള്‍പ്പെടെയുള്ള മേഖലകളിലെ വിമാന, ട്രെയിന്‍ ഗതാഗതവും തടസ്സപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *