ശബരിമല സ്ത്രീപ്രവേശനം: വിധി തിരക്കിട്ട് നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഉമ്മന്‍ചാണ്ടിയുടെ കത്ത്

തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി തിരക്കിട്ട് നടപ്പാക്കരുതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പുനപരിശോധന ഹര്‍ജിയുടെ സാധ്യതകള്‍ പരിശോധിക്കാതെ തുടര്‍ നടപടികള്‍ സ്വീകരിക്കരുത്.

കോടതിവിധി ഉയര്‍ത്തിയ ജനവികാരം കൂടി കണക്കിലെടുത്ത് ഒരു തീരുമാനം എടുക്കാനുള്ള എല്ലാ സാധ്യതകളും പരിശോധിക്കണം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിക്ക് കത്തയച്ചു.

Leave a Reply

Your email address will not be published. Required fields are marked *