കേരള തീരത്ത് ചുഴലിക്കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശം; തീരദേശത്ത് അതീവജാഗ്രത

തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറാന്‍ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അറബിക്കടലിന്റെ മദ്ധ്യ പടിഞ്ഞാറ്- തെക്ക് പടിഞ്ഞാറ് ഭാഗങ്ങളിലായി രൂപപ്പെട്ട ചുഴലി 18 കിലോ മീറ്റര്‍ വേഗതയില്‍ പടിഞ്ഞാറ് വടക്കുപടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങുകയാണ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് തീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

പടിഞ്ഞാറ്- വടക്കുപടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച്‌ 5 ദിവസംകൊണ്ടു തെക്കന്‍ ഒമാന്‍, യെമന്‍ തീരങ്ങളിലേക്ക് ചുഴലിക്കാറ്റ് നീങ്ങാനാണു സാദ്ധ്യത. അറബിക്കടലിന്റെ തെക്കുകിഴക്ക്, മദ്ധ്യകിഴക്ക് ഭാഗങ്ങളില്‍ അടുത്ത 24 മണിക്കൂറില്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വരെയായേക്കും. മത്സ്യത്തൊഴിലാളികള്‍ ഇന്ന് മുതല്‍ 12 വരെ അറബിക്കടലില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *