സാഞ്ചസ് വിജയ ഗോള്‍ നേടിയതില്‍ സന്തോഷം – ലുകാകു

ന്യൂകാസിലിനെതിരായ മത്സരത്തില്‍ അലക്സിസ് സാഞ്ചസാണ് വിജയ ഗോള്‍ നേടിയത് എന്നതില്‍ താന്‍ ഏറെ സന്തോഷിക്കുന്നു എന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്ട്രൈക്കര്‍ ലുകാകു. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ എത്തിയത് മുതല്‍ ഫോമിലില്ലാത്ത സാഞ്ചസ് കടുത്ത വിമര്‍ശനങ്ങളിലൂടെ ആയിരുന്നു കടന്നു പോകുന്നത്. ന്യൂകാസിലിനെതിരെ സബായി എത്തിയാണ് സാഞ്ചേസ് തൊണ്ണൂറാം മിനുട്ടില്‍ വിജയ ഗോള്‍ നേടിയത്.

സാഞ്ചസ് ഈ ഗോള്‍ അര്‍ഹിക്കുന്നു എന്ന് ലുകാകു പറഞ്ഞു. അത്തരമൊരു വിജയ ഗോള്‍ നേടാന്‍ തനിക്കും ആഗ്രഹമുണ്ട്. എന്നാണ് സാഞ്ചസിനാണ് ഈ ഗോള്‍ അത്യാവശ്യം. അദ്ദേഹത്തിന്റെ ടീമിനു വേണ്ടിയുള്ള കഷ്ടപ്പാടിന് ഈ ഗോള്‍ അര്‍ഹിച്ചിരുന്നു എന്നും ലുകാലു പറഞ്ഞു. സാഞ്ചസിന്റെ ആത്മാര്‍ത്ഥതയെ പരിശീലകന്‍ മൗറീനോയും അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *