ശബരിമലയില്‍ ഏത് പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതിയുടെ വിധിക്കെതിരെ പ്രതിഷേധവുമായി നിരവധി സംഘടനകളാണ് രംഗത്തെത്തിയത്. സ്ത്രീപ്രവേശത്തിന് ഉത്തരവാദി കേരളസര്‍ക്കാരാണെന്ന പ്രചാരണത്തെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടുതന്നെ രംഗത്തെത്തി.
സുപ്രീം കോടതിയുടെ വിധി നടപ്പിലാക്കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും വിധി നടപ്പാക്കുമെന്നും ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ വിഷയം കൂടുതല്‍ സങ്കീര്‍ണമാവുകയാണ്. വിഷയത്തില്‍ സര്‍ക്കാരിനെതിരെയാണ് ബി.ജെ.പി.യും രാഷ്ട്രീയസംഘടനകളും സമരം ആഹ്വാനം ചെയ്തിരിക്കുന്നത്.
പന്തളത്തുനിന്നുള്ള ലോങ് മാര്‍ച്ച് അടക്കമുള്ള സമരപരിപാടികളാണ് ബിജെപി അടക്കമുള്ളവര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിനെ വളരെ ഗൌരവപൂര്‍വ്വമാണ് സര്‍ക്കാര്‍ കാണുന്നത്. വിശ്വാസികളെ കൂട്ടി വിധി നടപ്പാക്കുന്നത് പ്രതിരോധിക്കുമെന്ന് ബി.ജെ.പി. അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള പ്രഖ്യാപിക്കുകയും സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധസ്വരം കടുപ്പിക്കുകയും ചെയ്തിരിക്കുകയാണ്.
സമരത്തിന്റെ പേരിലുള്ള അക്രമം കോടതിയെ അറിയിച്ച് പ്രതിരോധനീക്കം നടത്താനുള്ള ശ്രമവും സര്‍ക്കാര്‍ നടത്തുന്നുണ്ട്. ഇതിലൂടെ വിധി നടപ്പാക്കുമ്ബോഴുണ്ടായേക്കാവുന്ന പ്രതിസന്ധികള്‍ എന്തെല്ലാമാണെന്ന് കോടതിയെ അറിയിക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം.
