കെ​നി​യ​യി​ല്‍ ബ​സ​പ​ക​ടം: 40 മ​ര​ണം

നെ​യ്റോ​ബി: ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ കെ​നി​യ​യി​ലു​ണ്ടാ​യ ബ​സ​പ​ക​ട​ത്തി​ല്‍ 40 പേ​ര്‍ മ​രി​ച്ചു. നി​ര​വ​ധി പേ​ര്‍​ക്കു പ​രി​ക്കേ​റ്റു. ബു​ധ​നാ​ഴ്ച രാ​വി​ലെ കെ​നി​യ​ന്‍ ത​ല​സ്ഥാ​ന​മാ​യ നെ​യ്റോ​ബി​ലാ​യി​രു​ന്നു അ​പ​ക​ടം.

ഡ്രൈ​വ​ര്‍​ക്കു ബ​സി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ബ​സ് ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. 52 യാ​ത്ര​ക്കാ​രു​മാ​യി നെ​യ്റോ​ബി​യി​ല്‍​നി​ന്നും കി​സ്മു​വി​ലേ​ക്ക് പോ​യ ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്.

അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു​വെ​ന്നും മ​ര​ണ​സം​ഖ്യ ഉ​യ​രാ​നി​ട​യു​ണ്ടെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *