കോഴിക്കോട് സ്‌കൂള്‍ ബസിടിച്ച്‌ വഴിയാത്രക്കാരന്‍ മരിച്ചു

കോഴിക്കോട്: സ്‌കൂള്‍ ബസിടിച്ച്‌ വഴിയാത്രക്കാരന്‍ മരിച്ചു. ഇന്ന് രാവിലെ 9.30ന് വാണിമേല്‍ ഭൂമിവാതുക്കല്‍ അങ്ങാടിയിലാണ് അപകടം നടന്നത്. കുളപ്പറമ്ബ് സ്വദേശി കാക്കിയോട്ടുമ്മല്‍ രാജനാണ് മരിച്ചത്. നാദാപുരം ദാറുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ ബസ്സാണ് അപകടത്തില്‍ പെട്ടത്.

ഭൂമിവാതുക്കലിലെ ഹോട്ടലുടമയാണ് മരിച്ച രാജന്‍. ഹോട്ടലിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോകുന്ന വഴിയില്‍ രാജനെ നിയന്ത്രണം വിട്ട ബസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സമീപത്തെ സിമന്റ് കടയില്‍ ഇടിച്ചാണ് ബസ് നിന്നത്. അപടകട സമയത്ത് ബസില്‍ കുട്ടികളുണ്ടായിരുന്നെങ്കിലും പരിക്കുകളേല്‍ക്കാതെ രക്ഷപ്പെട്ടു. രാജന്‍ സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *