തിരുവനന്തപുരം: മീടു ക്യാപെയ്‌നില്‍ മുകേഷിനെതിരെ ടെസ് ജോസ് ഉന്നയിച്ച ആരോപണം നിഷേധിച്ച് മുകേഷ് മധ്യാമങ്ങളോട് സംസാരിച്ചു.താനല്ല ടെസ് ജോസഫിനെ ഫോണില്‍ വിളച്ചതെന്നും അവരുടെ തെറ്റിദ്ധാരണയായിരിക്കാം അതെന്നും മുകേഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
19 വര്‍ഷം മുമ്ബ് ചെന്നൈയില്‍വച്ചു ചാനല്‍ പരിപാടിയുടെ ചിത്രീകരണത്തിനിടെ മുകേഷില്‍ നിന്ന് മോശം പെരുമാറ്റമുണ്ടായെന്നാണ് ടെസ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. പരിപാടിയുടെ അവതാരകനായ മുകേഷ് നിരന്തരം വിളിച്ച് ശല്യപ്പെടുത്തുകയും ഹോട്ടലില്‍ അദ്ദേഹം തങ്ങിയ മുറിയുടെ തൊട്ടടുത്ത മുറിയിലേക്ക് മാറാന്‍ നിര്‍ബന്ധിച്ചുവെന്നും അന്ന് ഇരുപതു വയസുള്ള ടെസ് ജോസഫ് പറഞ്ഞിരുന്നു. ഫോണിലൂടെ നിരന്തരം വിളിവന്നതിനെ തുടര്‍ന്ന് പരിപാടിയില്‍നിന്ന് പിന്മാറി. തന്റെ മേധാവിയും ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയുമായ ഡെറിക്ക് ഒബ്രെയിനോട് വിവരം പറഞ്ഞു. അദ്ദേഹം അടുത്ത വിമാനത്തില്‍ കൊല്‍ക്കത്തയിലേക്ക് മടങ്ങാന്‍ ടിക്കറ്റ് അയച്ചുതന്ന് സഹായിച്ചെന്നും ടെസ് വെളിപ്പെടുത്തി.
ടെസ് ജോസഫിനെ എനിക്ക് അറിയുക പോലുമില്ല. ഡെറിക് ഒബ്രെയിന്‍ തനിക്ക് ഗുരുസ്ഥാനീയനാണ്. അദ്ദേഹത്തോട് പിന്നീടും ഞാന്‍ സഹകരിച്ചിട്ടുണ്ട്. മീ ടു കാമ്ബെയിനുകളെ പിന്തുണയ്ക്കുന്നു. ദുരനുഭവങ്ങള്‍ ഉണ്ടായാല്‍ പെണ്‍കുട്ടികള്‍ കാത്തിരിക്കാതെ അപ്പോള്‍ തന്നെ പ്രതികരിക്കാനുള്ള ധൈര്യം കാണിക്കണം. അ ശ്രദ്ധിക്കപ്പെടേണ്ടത്. അങ്ങനെയാണ്. കലാരംഗത്തേക്ക് കൂടുതല്‍ പെണ്‍കുട്ടികള്‍ കടന്നുവരണം – മുകേഷ് പറഞ്ഞു.
ആരോപണത്തിന്റെ പേരില്‍ രാജി വയ്ക്കുമോയെന്ന ചോദ്യത്തിന് പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത ശേഷം ആ തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് മുകേഷ് മറുപടി നല്‍കി. നിയമനടപടി സ്വീകരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു.
