നാലു ടയറുകളുമായി സര്‍വ്വീസ് നടത്തിയ കെഎസ്‌ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ കേസ്

കൊച്ചി: നാലു ടറുകളുമായി 29 കിലോമീറ്റര്‍ ഓടിയ കെഎസ്‌ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ കേസ്.

പുറകിലെ രണ്ട് ടയറുകളും അഴിച്ചു വെച്ചിരുന്ന ബസുമായാണ് ചേര്‍ത്തലയില്‍ നിന്നും നെട്ടൂര്‍ വരെ കെഎസ്‌ആര്‍ടിസി 29 കിലോമീറ്റര്‍ ഓടിയത്. ചേര്‍ത്തലയില്‍ നിന്നും വൈറ്റിലയിലേക്കു സര്‍വീസ് നടത്തുന്ന ചേര്‍ത്തല ഡിപ്പോയിലെ ബസാണു നാല് ടയറുകളുമായി 29 കിലോമീറ്റര്‍ ഓടിയത്.

ചേര്‍ത്തല തണ്ണീര്‍മുക്കം സ്വദേശിയായ ബൈജു എന്ന ഡ്രൈവറാണ് ബസ് ദിവസങ്ങളായി ഓടിച്ചു വന്നിരുന്നതെന്നാണ് അധികൃതര്‍ പറയുന്നത്.
ഇന്നു പുലര്‍ച്ചെ ഇയാള്‍ ഡിപ്പോയിലെത്തി കാര്‍ഡ് വാങ്ങി. കാര്‍ഡില്‍ രേഖപ്പെടുത്തിയ ബസിന്റെ നമ്ബര്‍ ശ്രദ്ധിക്കാത്ത ഡ്രൈവര്‍ തന്റെ സ്ഥിരം ബസില്‍ കയറുകയായിരുന്നു. എന്നാല്‍ ഈ ബസിന്റെ ടയറുകള്‍ അറ്റകുറ്റപണികളുടെ ഭാഗമായി കഴിഞ്ഞ രാത്രി ഊരിമാറ്റിയിരുന്നു.

ഇതറിയാതെ ഡ്രൈവര്‍ ബസ് വൈറ്റിലയിലേക്കു സര്‍വീസ് നടത്തി. യാത്രയ്ക്കിടെ മറ്റൊരു കെഎസ്‌ആര്‍ടിസി ബസിലെ ജീവനക്കാരന്‍ വിവരം പറയുമ്ബോഴാണ് ബൈജു നാല് ടയര്‍ ബസാണ് ഓടിച്ചിരുന്നതെന്ന് അറിയുന്നത്.

എന്നാല്‍ സംഭവം നാട്ടുകാരുടെ ശ്രദ്ധയിലും പെട്ടിരുന്നു. തുടര്‍ന്ന് നെട്ടൂര്‍ ഐഎന്‍ടിയുസി ജംഗ്ഷനിലെത്തിയപ്പോള്‍ സമീപത്തെ തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് ബസ് തടഞ്ഞു വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *