ശബരിമലയില്‍ വരുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണമെന്ന്‌ കൊല്ലം തുളസി; അധിക്ഷേപം വിശ്വാസ സംരക്ഷണ ജാഥയില്‍

കൊല്ലം> ശബരിമലയില്‍ വരുന്ന സ്‌ത്രീകളെ രണ്ടായി വലിച്ചുകീറണമെന്നും ഒരു ഭാഗം ഡല്‍ഹിക്കും ഒന്ന്‌ മുഖ്യമന്ത്രി പിണറായി വിജയനും അയച്ചുകൊടുക്കണമെന്ന്‌ നടന്നും ബിജെപി നേതാവുമായ കൊല്ലം തുളസി.

ശബരിമലയുവതി പ്രവേശം സംബന്ധിച്ച സുപ്രീംകോടതി വിധിയില്‍ ജഡ്ജിമാരേയും സ്ത്രീകളേയും അധിക്ഷേപിച്ചാണ്‌ കൊല്ലം തുളസിയുടെ പ്രസംഗം

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയ ജഡ്ജിമാര്‍ ശുംഭന്‍മാര്‍ ആണെന്നും അയാള്‍ പറഞ്ഞു. ചവറയില്‍ നടന്ന ശബരിമല വിശ്വാസ സംരക്ഷണ ജാഥയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി ശ്രീധരന്‍പിളളയായിരുന്നു ജാഥയുടെ ക്യാപ്റ്റന്‍.ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു കൊല്ലം തുളസിയുടെ അധിക്ഷേപം .

Leave a Reply

Your email address will not be published. Required fields are marked *