ശബരിമല: ശബരിമലയില്‍ പ്രതിഷേധങ്ങളുടെ പേരിലുള്ള അക്രമങ്ങള്‍ക്ക് പിന്നില്‍ ആര് എസ് എസ് എന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്. അക്രമം നടത്താനായി അയ്യപ്പന്മാര് എന്ന പേരില്‍ കേരളത്തിന് പുറത്തുനിന്നും ആര് എസ് എസുകാരെ എത്തിച്ചിരിക്കുകയാണെന്നും കടകംപള്ളി പറഞ്ഞു.
ശബരിമലയില്‍ അക്രമമുണ്ടാക്കി അത് അയ്യപ്പന്മാരുടെ തലയില്‍കെട്ടാനാണ് ആര് എസ് എസ് ശ്രമിക്കുന്നത്. ശബരിമലയെ കലാപഭൂമിയാക്കാനുള്ള ശ്രമത്തില്‍ നിന്നും ആര് എസ് എസ് പിന്മാറണം. അക്രമം അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
സാധാരണക്കാരെ തെറ്റിദ്ധരിപ്പിച്ചാണ് ബി ജെ പി എക്കാലത്തും നേട്ടമുണ്ടാക്കിയിട്ടുള്ളത്. അവര്‍ ആടിനെ പട്ടിയാക്കുന്നത് ഇതാദ്യമല്ല. ബി ജെ പിയു നേതാവായ കെ സുരേന്ദ്രന് ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ നേരത്തെ അനുകൂല നിലപാടാണ് സ്വീകരിച്ചിരുന്നത്. 41 ദിവസത്തെ വൃതം 18 ദിവസമാക്കണം എന്ന് നേരത്തെ സ്യ്രേന്ദ്ര ആവശ്യപ്പെട്ടിട്ടുണ്ട്. പിന്നീട് നിലപാടില്‍ മാറ്റം വരുത്തിയത് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വച്ചണെന്നും കടകംപള്ളി പറഞ്ഞു.
