മുംബൈ: മോഡലിനെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കിയത് ലൈംഗികബന്ധം നിഷേധിച്ചതിലുള്ള വൈരാഗ്യം മൂലമെന്ന് പത്തൊമ്ബതുകാരന്‍റെ മൊഴി. വിദ്യാര്‍ത്ഥിയായ മുസമ്മില്‍ സയ്യിദ് ആണ് മോഡല്‍ മാന്‍സി ദീക്ഷിതിനെ കൊലപ്പെടുത്തിയത്. തിങ്കളാഴ്ച്ചയാണ് മാനസി ദീക്ഷിത് എന്ന മോഡലിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പ്രതി സയ്യിദിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ അന്ധേരിയിലാണ് കൊലപാതകം നടന്നത്. കണ്ടല്‍ചെടിയുടെ ചുവട്ടില്‍ ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സ്വദേശമായ രാജസ്ഥാനില്‍നിന്ന് ഞായറാഴ്ചയാണ് മാന്‍സി ബംഗൂര്‍ നഗറിലെത്തിയത്.
