തിരൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പൊലീസിനെ ആക്രമിച്ചു; രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്ക്

മലപ്പുറം തിരൂര്‍ താനൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പൊലീസിനെ ആക്രമിച്ചു. താനൂര്‍ പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് കല്ലേറില്‍ പരുക്കേറ്റിരിക്കുന്നത്. ഷൈജു, റാഷിദ് എന്നിവര്‍ക്ക് തലയ്ക്ക് സാരമായി പരുക്കേറ്റതിനേത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്

ഹര്‍ത്താല്‍ അനുകൂലികല്‍ തടഞ്ഞു നിര്‍ത്തിയവരെ പൊലീസ് സംരക്ഷിക്കാനെത്തുകയും തുടര്‍ന്നുണ്ടായ വാക്കേറ്റത്തിലും കല്ലേറിലുമാണ് പരുക്കേറ്റത്.

അതേസമയം ഹര്‍ത്താലിനോടനുബന്ധിച്ച്‌ വാഹന ഗതാഗതം തടസ്സപ്പെടുത്തുകയോ അക്രമങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *