കശ്മീരില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച മൂന്നു പാക്ക് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ രാംപുര്‍ സെക്ടറില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച മൂന്നു പാക്ക് ഭീകരരെ സൈന്യം വധിച്ചു.

ഭീകരര്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നുവെന്ന തരത്തില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സൈന്യം തെരച്ചില്‍ നടത്തിയത്. തെരച്ചിലില്‍ സൈന്യത്തിനു നേര്‍ക്ക് വെടിവെയ്പുണ്ടാവുകയായിരുന്നു.

സൈന്യം നടത്തിയ ശക്തമായ പ്രത്യാക്രമണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ഇവര്‍ ഏതു സംഘനടയില്‍പ്പെട്ടവരാണെന്ന് വ്യക്തമായിട്ടില്ല. മേഖലയില്‍ കൂടുതല്‍ ഭീകരര്‍ ഉണ്ടെന്നുള്ള സംശയത്തെ തുടര്‍ന്ന് സൈന്യത്തിന്റെ തെരച്ചില്‍ പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *