ശബരിമല ദര്‍ശനത്തിനായി വീണ്ടും യുവതി എത്തി; പൊലീസിന്റെ സഹായം ആവശ്യപ്പെട്ടു

പമ്ബ: സന്നിധാനത്ത് പ്രവേശിക്കണം എന്ന് ആവശ്യവുമായി വീണ്ടും മറ്റൊരു യുവതി കൂടി പമ്ബയില്‍ എത്തി. കൊല്ലം ചാത്തന്നൂര്‍ സ്വദേശിയും കേരള ദലിത് മഹിളാ ഫെഡറേഷന്‍ നേതാവുമായ മഞ്ജുവാണ് സന്നിധാനത്ത് പ്രവേശിക്കണം എന്ന ആവശ്യവുമായി പമ്ബയില്‍ എത്തിയിരിക്കുന്നത്. സന്നിധാനത്തേക്ക് പ്രവേശിക്കുന്നതിനായി മഞ്ജു പൊലീസിന്റെ സഹായം ആവശ്യപ്പെട്ടു.

ഐജി ശ്രീജിത്ത് ഇപ്പോള്‍ മഞ്ജുവുമായി സംസാരിക്കുകയാണ്. നിലവില്‍ സന്നിധാനത്തേക്ക് പോയാല്‍ ഉണ്ടായേക്കാവുന്ന പ്രതിഷേധങ്ങളെ കുറിച്ച്‌ പൊലീസ് യുവതിയെ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ മല കയറാനുള്ള തീരുമാനത്തില്‍ നിന്നും ഇവര്‍ പിന്മാറിയിട്ടില്ല.

മഞ്ജു സന്നിധാനത്തേക്ക് പുറപ്പെട്ടാല്‍ വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ട്. സന്നിധാനത്തേക്ക് പ്രതിഷേധക്കാര്‍ കൂട്ടമായി എത്തുന്നുണ്ട്. പൊലീസും കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്.

അതേസമയം നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച പത്തോളം ബിജെപി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ബിജെപി നേതാക്കളായ എഎന്‍ രാധാകൃഷണന്‍, ജെആര്‍ പദ്മകുമാര്‍ എന്നിവരടക്കമുള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *